ശ്രീനഗര്‍|
സജിത്ത്|
Last Updated:
ശനി, 29 ഒക്‌ടോബര്‍ 2016 (07:59 IST)
നിയന്ത്രണരേഖയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു ഇന്ത്യന്‍ ജവാന്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് തീവ്രവാദികള്‍ ജവാന്റെ മൃതദേഹം വികൃതമാക്കുകയും അതിനുശേഷം രക്ഷപ്പെടുകയും ചെയ്തു. കുപ്വാര ജില്ലയിലെ മാച്ചില്‍ സെക്ടറിലാണ് ആക്രമണം ഉണ്ടായത്.
ഏറ്റുമുട്ടലില്‍ ഒരു ഭീകരനും കൊല്ലപ്പെട്ടിട്ടുണ്ട്. മറ്റുള്ള ഭീകരര്‍ പാക് അധിനിവേശ കശ്മീരിലേക്ക് രക്ഷപ്പെട്ടതായാണ് സംശയിക്കുന്നതെന്ന് സൈനിക വക്താവ് വ്യക്തമാക്കി. പാക് സൈന്യം നടത്തിയ വെടിവെപ്പിന്റെ മറവിലായിരുന്നു ഈ നുഴഞ്ഞുകയറ്റം.
പാക് സൈന്യത്തിന്റെ പിന്തുണയോടെയാണ് തീവ്രവാദികള്‍ ഈ ക്രൂരകൃത്യം നടത്തിയതെന്നും, ഇക്കാര്യത്തില്‍ ശക്തമായ തിരിച്ചടി ഇന്ത്യന്‍ സൈന്യം നല്‍കുമെന്നും സൈനികവക്താവ് അറിയിച്ചു.