ദീപാവലിക്ക് ഹലാൽ വേണ്ട, കർണാടകയിൽ ക്യാമ്പയിനുമായി ഹിന്ദു സംഘടനകൾ

അഭിറാം മനോഹർ| Last Modified ശനി, 22 ഒക്‌ടോബര്‍ 2022 (10:55 IST)
ദീപാവലിക്ക് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകയിൽ ഹിന്ദു സംഘടനകളുടെ ക്യാമ്പയിൻ. വിവിധ ഹിന്ദു സംഘടനകൾ വീട് വീടാന്തരം കയറിയിറങ്ങിയാണ് സംഘടിപ്പിക്കുന്നത്.

ഹിന്ദു ജന ജാഗ്രതി സമിതി,ശ്രീരാമ സേന,രാഷ്ട്ര രക്ഷണ പട,വിശ്വഹിന്ദു സനാതന പരിഷത് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ക്യാമ്പയിൻ. ജയനഗർ, ബസവനഗുഡി നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് പ്രചാരണം. ദീപാവലി ഉത്സവസീസൺ കഴിയും വരെ പ്രചാരണവുമായി മുന്നോട്ട് പോകാനാണ് ഹിന്ദു സംഘടനകളുടെ തീരുമാനം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :