പോസിറ്റീവ് രാഷ്ട്രീയ പോസ്റ്റുകളെക്കാള്‍ കൂടുതല്‍ ശ്രദ്ധനേടുന്നത് നെഗറ്റീവ് പോസ്റ്റുകളെന്ന് പഠനം

ശ്രീനു എസ്| Last Modified ബുധന്‍, 23 ജൂണ്‍ 2021 (17:40 IST)
സോഷ്യല്‍മീഡിയയില്‍ പോസിറ്റീവ് രാഷ്ട്രീയ പോസ്റ്റുകളെക്കാള്‍ കൂടുതല്‍ ശ്രദ്ധനേടുന്നത് നെഗറ്റീവ് പോസ്റ്റുകളെന്ന് പഠനം. പോസിറ്റീവ് പോസ്റ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ നെഗറ്റീവ് രാഷ്ട്രീയ കാഴ്ചപാടുകള്‍ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയില്‍
കൂടുതല്‍ ശ്രദ്ധ നേടുന്നുവെന്ന് കേംബ്രിഡ്ജ് സര്‍വകലാശാല നടത്തിയ ഗവേഷണത്തില്‍ പറയുന്നു. അതുകൊണ്ടുതന്നെയാണ് രാഷ്ട്രീയക്കാരുടെ നെഗറ്റീവ് ഇമേജ് ചിത്രീകരിക്കുന്ന ട്രോളുകള്‍ക്ക് കൂടുതല്‍ പ്രചാരം കിട്ടുന്നതും അവ വൈറലാവുന്നതും. യുഎസിലെ വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും 2.7 ദശലക്ഷം ട്വീറ്റുകളും ഫേസ്ബുക്ക് പോസ്റ്റുകളും വിശകലനം ചെയ്താണ് പഠനം നടത്തിയതത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :