ഹൈദരാബാദ്|
Last Modified വ്യാഴം, 24 സെപ്റ്റംബര്‍ 2015 (14:57 IST)
ഓപ്പറേഷന് തിയറ്ററിനുള്ളില്‍ പാമ്പിനെ കണ്ട് ഡോക്ടര്‍മാര്‍ വിരണ്ടോടി. ചൊവ്വാഴ്ച ഗൂണ്ടൂര്‍ ഗവണ്മെന്റ് ജനറല്‍ ആശുപത്രിയിലായിരുന്നു സംഭവം. നേരത്തെ ആഗസ്റ്റില്‍ ഇവിടെ പത്ത് ദിവസം പ്രായമായ ആണ്‍കുഞ്ഞ് എലിയുടെ കടിയേറ്റ് മരിച്ചിരുന്നു.
ശസ്ത്രക്രിയ ചെയ്യാന്‍ തയാറാകുന്നതിനിടെയാണ് തിയറ്ററനുള്ളിലാണ് പാമ്പിനെ കണ്ടത്.
ഇതേത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഇറങ്ങി ഓടുകയായിരുന്നു. പിന്നീട് പാമ്പിനെ പുറത്താക്കിയെങ്കിലുംശസ്ത്രക്രിയ നടത്താനും ഡോക്ടര്‍മാര്‍ തയാറായില്ല. തിയേറ്ററിനുള്ളില്‍ പാമ്പ് കയറിയതോടെ പ്രദേശം വൃത്തിയാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അധികൃതര്‍
നേരത്തെ എലിയുടെ കടിയേറ്റ് കുഞ്ഞ് മരിക്കാനിടയായ സംഭവത്തില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യുകയും മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനമായ താക്കീത് നല്‍കുകയും ചെയ്തിരുന്നതാണ്.