ജോഹന്നാസ്ബര്‍ഗ്:|
Last Modified വ്യാഴം, 25 ജൂണ്‍ 2015 (15:45 IST)
മുള്ളന്‍ പന്നിയെ വിഴുങ്ങിയ പെരുമ്പാമ്പിനെ ചത്തനിലയില്‍ കണ്ടെത്തി. ലേക്ക് എലഗന്റ് ഗെയിം റിസേര്‍വിനു സമീപം റോഡ് സൈഡിലാണ് 13 അടി നീളമുള്ള പെരുമ്പാമ്പിനെ ചത്തനിലയില്‍ കണ്ടെത്തിയത്.
വീര്‍ത്ത വയറുമായി കിടന്ന പെരുമ്പാമ്പിന്റെ വയറ് കീറിയപ്പോഴാണ് പാമ്പ് ഭക്ഷിച്ചത് മുള്ളന്‍ പന്നിയെയാണെന്ന് കണ്ടെത്തിയത്. പന്നിയുടെ മുള്ളുതറച്ച് പാമ്പിന് മരണം സംഭവിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ പോര്‍ട്ട് ഷെപ്‌സ്റ്റോണിലെ ലെയ്ക്ക് ഐലന്റ് റിസര്‍വ് വനത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. 13 അടിയായിരുന്നു പെരുമ്പാമ്പിന്റെ നീളം. വിദേശമാധ്യമങ്ങളാണ് വാര്‍ത്തയും ചിത്രങ്ങളും പുറത്തുവിട്ടത്.