കിണറ്റിൽ വീണ മലമ്പാമ്പിനെ രക്ഷിക്കാനിറങ്ങിയ ആളെ മലമ്പാമ്പ് വരിഞ്ഞുമുറുക്കി കൊന്നു

പ്രദീകാത്മക ചിത്രം
എ കെ ജെ അയ്യർ| Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (14:58 IST)
ചെന്നൈ : കിണറ്റിൽ വീണ മലമ്പാമ്പിനെ പുറത്തെത്തിക്കാനായി കിണറ്റിലിറങ്ങിയ ആളെ മലമ്പാമ്പ് വരിഞ്ഞുമുറുക്കി കൊന്നു. പാമ്പ് പിടിത്തക്കാരൻ കൂടിയായ ജി.നടരാജൻ എന്ന 55 കാരനാണു ഇത്തരമൊരു ദുരന്തത്തെ ഏറ്റുവാങ്ങിയത്.

തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ കാവേരി പട്ടണത്താണ് സംഭവം. പത്തടി നീളമുള്ള പെരുമ്പാമ്പ് ഇയാളുടെ കഴുത്തിൽ വരിഞ്ഞു മുറുക്കിയാണ് കൊന്നത്. ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടരാജൻ
പാമ്പുമായി കിണറ്റിൽ വീഴുകയും ശ്വാസം മുട്ടി മരിക്കുകയുമായിരുന്നു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :