അനുബന്ധ വാര്‍ത്തകള്‍
- തൃശൂരില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പില്‍ രോഗിയെ പാമ്പു കടിച്ചു
- വിവാഹത്തിനായി പോയ വരൻ വഴിയിൽ വച്ചു പാമ്പുകടിയേറ്റു മരിച്ചു
- ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ആറുവയസുകാരിക്ക് പാമ്പുകടിയേറ്റു
- ലോകസഭാ തിരെഞ്ഞെടുപ്പിലെ നേട്ടം ഹരിയാനയിലും തുടരാൻ കോൺഗ്രസ്, കർഷകസമരവും ബോക്സിംഗ് വിവാദവും ബിജെപിക്ക് തിരിച്ചടിയാകുമോ?
- ഛത്തീസ്ഗഡില്‍ 30 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു
ബംഗാളില്‍ പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസ്സുകാരന് മരിച്ചു; സ്കൂളിലെ ഹെഡ്മാസ്റ്ററിനെ പൊലീസ് അറസ്റ്റുചെയ്തു
സ്കൂളില്‍ വെച്ച് അഞ്ചാം ക്ലാസുകാരന് പാമ്പുകടി മരിച്ചു സ്കൂളിലെ ഹെഡ്മാസ്റ്റര് പോലീസ് പിടിയില്‍. ബംഗാളിലെ ഭര്ദ്ധവാനില് ആണ് 11കാരന് സ്കൂളില്‍ വച്ച് പാമ്പുകടി മരിച്ചത്. കുട്ടി കളിക്കുന്നതിനിടെ എന്തോ കടിച്ചതായി തോന്നുകയും അധ്യാപകരെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അധ്യാപകര്‍ ഇത് കാര്യമാക്കുകയോ കുട്ടിയെ പരിശോധിക്കുകയോ ആശുപത്രിയില്‍ കൊണ്ടു പോവുകയോ ചെയ്തില്ല.
ബന്ധുക്കളുടെ പരാതിയിലാണ് പോലീസ് സ്കൂളിലെ പ്രധാന അധ്യാപകനെ അറസ്റ്റ് ചെയ്തത്. കോശിഗ്രാം യൂണിയന് ഇന്‍സ്റ്റിറ്റിയൂഷനിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഇന്ദ്രജിത്ത് മജിഹിയാണ് മരിച്ചത്.