അനുബന്ധ വാര്‍ത്തകള്‍
- കിളിമാനൂരില്‍ മഴക്കുഴിയില്‍ വീണ് രണ്ടരവയസുകാരി മരിച്ചു
- തീവ്രമഴ: സംസ്ഥാനത്തെ അഞ്ചുജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
- ഈ വര്‍ഷത്തെ 2024 ഓണം ബമ്പര്‍ പ്രകാശനവും മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുപ്പും 31ന്
- ഒരു വകുപ്പില്‍ എത്ര ഓഫീസുണ്ടായാലും ഒരു വിവരവും അനുബന്ധ കാര്യങ്ങളും തേടാന്‍ ഒരു അപേക്ഷ മതി: വിവരാവകാശ കമ്മിഷണര്‍
- ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ ദിവസം ക്ഷേത്രത്തില്‍ പ്രത്യേക പൂജയും സദ്യയും നടത്തി നിര്‍മാതാവ്
തൃശൂരില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പില്‍ രോഗിയെ പാമ്പു കടിച്ചു
തൃശൂരില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പില്‍ രോഗിയെ പാമ്പു കടിച്ചു. ഒറ്റപ്പാലം ദേവീകൃപ വീട്ടില്‍ ദേവീദാസനാണ് പാമ്പിന്റെ കടിയേറ്റത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. സ്ഥലത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ഇദ്ദേഹത്തെ അത്യാഹിത വിഭാഗത്തിലെത്തിച്ചു.
മെഡിക്കല്‍ സ്റ്റോറില്‍ മരുന്നുവാങ്ങാന്‍ പോകവെ പുറത്തുള്ള കരിങ്കല്ലിന് മുകളില്‍ ഇരുന്നപ്പോഴാണ് പാമ്പു കടിച്ചത്. ട്രോമാകെയറില്‍ നിരീക്ഷണത്തിലാണ് ദേവീദാസന്. ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.