ഐഎസില്‍ ചേര്‍ന്ന യുവാവിന് ലഭിച്ചത് കക്കൂസ് കഴുകുന്ന ജോലി

മുംബൈ| Last Updated: ചൊവ്വ, 2 ഡിസം‌ബര്‍ 2014 (11:58 IST)
ഇന്ത്യയില്‍ നിന്നും ഐഎസില്‍ ചേര്‍ന്ന അരീബ് മജീദിന് ലഭിച്ചത് കക്കൂസ് കഴുകുന്ന ജോലി. എന്‍ ഐ എയുടെ ചോദ്യം ചെയ്യലിലാണ് ഇയാള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

യുദ്ധം ചെയ്യുന്നവര്‍ക്ക് വെള്ളം കൊണ്ടുകൊടുക്കാന്‍ പറഞ്ഞിരുന്നെന്നും ഇന്ത്യക്കാര്‍ ശാരീരികമായി ദുര്‍ബലരാണെന്ന കാരണം പറഞ്ഞു യുദ്ധത്തില്‍ പങ്കെടുക്കാന്‍ സമ്മതിച്ചിരുന്നില്ലെന്നും ആരിഫ് പറഞ്ഞു.

വെടിവെപ്പ് പരിശീലനത്തിനിടെ പരിക്കേറ്റ അരീബിനെ നാല് ദിവസത്തിനുശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്നും ആവശ്യത്തിനുള്ള ഈ സമയത്ത് ആവശ്യമായ മരുന്നും ഭക്ഷണവും കിട്ടിയിരുന്നില്ലെന്നും ആരിബ് പറയുന്നു.

ഇയാള്‍ ഇറാഖിലേയ്ക്ക് കടക്കാന്‍ സഹായിച്ച ആളുകളുടെ പേരുകള്‍ വെളിപെടുത്തിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ ഇവരുടെ പേരുകള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് സുരക്ഷാ ഏജന്‍സി അധികൃതര്‍ അറിയിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :