ദാവൂദ് ഇബ്രാഹിമിനെ കുടുക്കാന്‍ എല്ലാമാര്‍ഗ്ഗങ്ങളും സ്വീകരിക്കും: രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 12 ഓഗസ്റ്റ് 2014 (18:33 IST)
അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെ അറസ്റ്റ് ചെയ്യാന്‍ എല്ലാമാര്‍ഗ്ഗങ്ങളും സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്.തങ്ങള്‍ ദാവൂദ് എവിടെയാണെങ്കിലും അറസ്റ്റ് ചെയ്യാ‍നാണ് ശ്രമിക്കുന്നത് മുന്‍ സര്‍ക്കാരും ഇതിന് തന്നെയാണ് ശ്രമിച്ചത് തങ്ങളുടേയും ശ്രമവും ഇത് തന്നെയാണ് രാജ് നാഥ് സിംഗ് പറഞ്ഞു.

1993 ല്‍ 3000 പേരുടെ മരണത്തിന് കാരണമായ സ്‌ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരനാണ് ദാവൂദ് ഇബ്രാഹിം. ദാവൂദ് ഇപ്പോള്‍ പാക്കിസ്ഥാനിലാണുള്ളതെന്നും ഐഎസ്‌ഐയുടെയുടെ സഹായത്തോടെ
ഇപ്പൊഴും ഇന്ത്യയില്‍ രാജ്യദ്രോഹപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുമെന്നാണ് ഇന്ത്യയുടെ രഹസ്യന്വേഷണ ഏജന്‍സികള്‍ വിശ്വസിക്കുന്നത്














ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :