രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിൽ അഭിപ്രായം പറയേണ്ടത് സി പി എം അല്ല: ;സീതാറാം യെച്ചൂരി

Last Modified ഞായര്‍, 31 മാര്‍ച്ച് 2019 (10:50 IST)
രാഹുൽ ഗാന്ധി വയമാട് ലോക്സഭാ മണ്ഡലത്തിൽനിന്നും മതരിക്കുന്നതിൽ അഭിപ്രയം പറയേണ്ടത് സി പി എം അല്ലെന്ന് സി പി എം, ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആര് സ്ഥാനാർത്ഥിയാകേണ്ടത് എന്നുള്ളത് ഒരു പാർട്ടിയുടെ അഭ്യന്തര കാര്യമണെന്നും. രാജ്യത്തിന്റെ ജനാധിപാത്യം സംരക്ഷിക്കുന്നതിനായി ബി ജെ പിയെ അധികാരത്തിൽ നിന്നും താഴെയിറക്കുകയാണ് സി പി എമ്മിന്റെ ലക്ഷ്യം എന്നും യെച്ചൂരി പറഞ്ഞു.

അതേസമയം വയനാട് മണ്ഡലത്തിലെ ക്കോൺഗ്രസ് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിനാൽ വയനാട് മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ മുൻ‌നിർത്തിയുള്ള പ്രചരണം നടത്താൻ കോൺഗ്രസിന് സാധിച്ചിട്ടില്ല.

വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്ന കാര്യത്തിൽ ഇന്ന് ഔദ്യോഗിക തീരുമാനം ഇന്ന് ഉണ്ടയേക്കും എന്നാണ് എ ഐ സി സി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഡൽഹിയിൽ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ കൂടിയാലോചന പുരോഗമിക്കുകയാണ്. കോൺഗ്രസ്
ദേശീയ വക്താവ് ഇന്ന് വാർത്താ സമ്മേളനം നടത്തും എന്നാണ് റിപ്പോർട്ടുകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :