ഇന്ത്യയുടെ യുപിഐയും സിംഗപൂരിന്റെ പേ നൗവും കൈകോര്‍ത്തു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 22 ഫെബ്രുവരി 2023 (20:25 IST)
ഇന്ത്യയുടെ യുപിഐയും സിംഗപൂരിന്റെ പേ നൗവും കൈകോര്‍ത്തതോടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഇനി പണം കൈമാറാന്‍ സാധിക്കും. നിലവില്‍ ആഗോളതലത്തില്‍ 40 ശതമാനം തത്സമയ പണമിടപാടുകളാണ് യു പി ഐ വഴി നടക്കുന്നത്. സ്റ്റേറ്റ് ഓഫ് ദി ആര്‍ട്ട് ടെക്‌നോളജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യു പി ഐയിലൂടെ വളരെ സുരക്ഷിതമായി വേഗത്തില്‍ പണം കൈമാറാന്‍ സാധിക്കുന്നു. ചെറിയ തുകയും കൈമാറാന്‍ സാധിക്കും എന്നതാണ് യു പി ഐയുടെ പ്രത്യേകത.

റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും മോണിറ്ററി അതോറിട്ടി ഓഫ് സിംഗപ്പൂരും ചേര്‍ന്നാണ് ഇത് നടപ്പിലാക്കുന്നത്. മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച് പണം അയയ്ക്കാനും സ്വീകരിക്കാനും വികസിപ്പിച്ച സംവിധാനമാണ് സിംഗപൂരിന്റെ പേ നൗ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :