1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Sim Card Use Law

നിങ്ങളുടെ പേരില്‍ ഒരുപാട് സിം കാര്‍ഡുകള്‍ ഉണ്ടോ? പിഴയും ജയില്‍ ശിക്ഷയും ഉറപ്പ്

Sim Card
ടെലികോം ആക്ട് 2023 പ്രാബല്യത്തില്‍ വരുന്നതോടെ ഒരുപാട് നിയന്ത്രണങ്ങളാണ് വരാന്‍ പോകുന്നത്. നിയമങ്ങള്‍ പാലിക്കാത്തതിന്റെ ശിക്ഷയും കര്‍ശനമായിരിക്കും. ഈ നിയമപ്രകാരം ഒരു വ്യക്തി 9 സിംകാര്‍ഡുകളില്‍ കൂടുതല്‍ കൈവശം വയ്ക്കുകയാണെങ്കില്‍ അയാള്‍ 2 ലക്ഷം രൂപ പിഴയും മൂന്നുവര്‍ഷം ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടിവരും. എന്നാല്‍ ജമ്മുകാശ്മീരിലും ആസ്സാമിലും 9 എന്നതിന് പകരം 6 സിംകാര്‍ഡുകളാണ് ഒരാള്‍ക്ക് കൈവശം വയ്ക്കാന്‍ ആവുക. ഒരാള്‍ക്ക് ഒരു ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഒന്‍പത് സിംകാര്‍ഡുകള്‍ വരെ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. 
 
ഒരു വ്യക്തി ആദ്യത്തെ തവണ ഈ നിയമം തെറ്റിക്കുകയാണെങ്കില്‍ അയാള്‍ക്ക് 50,000 രൂപയായിരിക്കും പിഴ. തെറ്റ് വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ 2 ലക്ഷം രൂപ പിഴയും നല്‍കേണ്ടിവരും. എന്നാല്‍ നിങ്ങള്‍ ഈ സിം കാര്‍ഡുകള്‍ അനധികൃതമായ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെങ്കില്‍ ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടിവരും.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം