രാജസ്ഥാനിൽ ഗർഭിണികളും കുട്ടികളും അടക്കം അഞ്ചു പേർ കിണറ്റിൽ മരിച്ച നിലയിൽ

എ കെ ജെ അയ്യര്‍| Last Modified ശനി, 28 മെയ് 2022 (19:30 IST)
ജയ്‌പൂർ : രാജസ്ഥാനിൽ ഗർഭിണികളും കുട്ടികളും അടക്കം അഞ്ചു പേർ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ഇന്ന് ജയ്പുർ ജില്ലയിലെ ഡുഡു
നഗരത്തിൽ ഉള്ള കിണറ്റിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

മരിച്ച സ്ത്രീകളിൽ രണ്ടു പേർ പൂർണ്ണ ഗരഭിണികളാണ്. ബുധനാഴ്ച മുതൽ ഇവരെ കാണാനില്ലെന്നാണ് പോലീസ് പറയുന്നത്. മരിച്ച മൂന്നു സ്ത്രീകളും സഹോദരിമാരാണ്. ഇതിലെ ഒരാളുടെ കുട്ടികളാണ് മരിച്ച മറ്റു രണ്ടു പേർ.

മൃതദേഹങ്ങൾ ഇവരുടെ വീട്ടിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെയുള്ള കിണറ്റിലാണ് കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരിൽ ഭർതൃ വീട്ടുകാർ കൊലപ്പെടുത്തി എന്നാണ് ആരോപണം. കൂടുതൽ വിവരം അറിവായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :