1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. He is a special player irfan lauds youngster

ധോനിയേയും ഹാർദ്ദിക്കിനെയും അടക്കിയ നിർത്തിയ അവൻ സ്പെഷ്യൽ പ്ലെയർ, യുവതാരത്തെ പുകഴ്‌ത്തി ഇർഫാൻ പത്താൻ

ഇർഫാൻ പത്താൻ
ബാറ്റർമാരുടെ പറുദീസയാണെങ്കിലും ഇത്തവണ ബൗളർമാർ കൂടി മാറ്റ് തെളിയിച്ച സീസണായിരുന്നു ഐപിഎല്ലിന്റേത്. ഇന്ത്യയുടെ ഉ‌മ്രാൻ മാലിക്കും, മൊഹ്‌സിൻ ഖാനും,കുൽദീപ് സെന്നുമെല്ലാം മിന്നും പ്രകടനത്തോടെ ശ്രദ്ധേയരായപ്പോൾ ഡെത്ത് ഓവറുകളിലെ മികച്ച പ്രകടനങ്ങൾ കൊണ്ടാണ് പഞ്ചാബിന്റെ ആർഷദീപ് സിങ് ശ്രദ്ധേയനായത്.
 
ഐപിഎല്ലിലെ ഡെത്ത് ഓവറുകളിൽ ആർഷദീപ് പുറത്തെടുക്കുന്ന മികവ് അസാമാന്യമാണെന്നാണ് മുൻ ഇന്ത്യൻ താരമായ ഇർഫാൻ പത്താൻ അഭിപ്രായപ്പെടുന്നത്. സ്ലോഗ് ഓവറുകളിൽ ധോനിയേയും ഹാർദ്ദിക്കിനെയുമെല്ലാം അടക്കിനിർത്താനായെങ്കിൽ അവൻ തീർച്ചയായും ചില്ലറക്കാരനല്ല. ചെറുപ്പമാണ്, കൃത്യ‌തയും ആത്മവിശ്വാസവും അവനുണ്ട്. അവന്റെ പ്രായത്തിലുള്ള ബൗളർമാരിൽ നിന്ന് അവനെ വ്യത്യസ്‌തനാക്കുന്നതും അതുതന്നെ.
 
കഗിസോ റബാഡയെ പോലൊരു ലോകോത്തര ബൗളറു‌ള്ള പഞ്ചാബിൽ ഇന്ത്യയ്ക്കായി ഇതുവരെ കളിച്ചിട്ടില്ലാത്ത അവന് അംഗീകാരം കിട്ടുന്നുണ്ടെങ്കിൽ അവന്റെ മികവ് മനസിലാക്കാവുന്നതേയുള്ളു. പഞ്ചാബ് കിങ്‌സിന്റെ അടുത്ത വമ്പൻ താരമാകും ആർഷദീപെന്നും ഇർഫാൻ പറഞ്ഞു.
അടുത്ത ലേഖനം
കിട്ടിയോ? ഇല്ല ചോദിച്ചു വാങ്ങി: ചിരി പടർത്തി വാർണറുടെ ഗോൾഡൻ ഡെക്ക്