ആവശ്യപ്പെട്ട ഗാനം കേള്‍പ്പിച്ചില്ല; ഡിജെ വെടിയേറ്റ് മരിച്ചു

ഡിജെയെ വെടിവെച്ചു കൊന്നു , ഡിജെ , ബറേലി
ബറേലി| jibin| Last Modified ബുധന്‍, 24 ജൂണ്‍ 2015 (10:20 IST)
നിശാപാര്‍ട്ടിക്കിടെ ആവശ്യപ്പെട്ട ഗാനം കേള്‍പ്പിക്കാത്തതില്‍ രോഷാകുലനായ യുവാവ് ഡിജെയെ വെടിവെച്ചു കൊന്നു. തിങ്കളാഴ്ച രാത്രിയി ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം ഉണ്ടായത്. നിശാപാര്‍ട്ടിയുടെ ഡിജെയായിരുന്ന അരുണ്‍ എന്നയാളാണ് മരിച്ചത്.

ബോളിവുഡ് ഗാനമായ 'തമാന്‍ചെ പെ ഡിസ്‌കോ' കേള്‍പ്പിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും അരുണ്‍ കൂട്ടാക്കിയില്ല. അതിനെത്തുടര്‍ന്നാണ് രോഷാകുലനായ പ്രതി നാടന്‍തോക്കെടുത്ത് വെടിവെക്കുകയായിരുന്നു. അരുണിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയെ പിടികൂടിയെന്ന് റൂറല്‍ എസ്.പി ബ്രിജേഷ് കുമാര്‍ ശ്രീവാസ്തവ പത്രസമ്മേളനത്തില്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :