ഡിജെ പാര്‍ട്ടി: കോക്കാച്ചിയുടെ സുഹൃത്ത് ഹൈപ്പര്‍ ബാക്ക് അറസ്റ്റില്‍

jf| Last Updated: വ്യാഴം, 28 മെയ് 2015 (12:24 IST)
കൊച്ചിയില്‍ ആഡംബര ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിയ്ക്കിടെ ലഹരിമരുന്ന് പിടിച്ചെടുത്ത കേസില്‍ ഒരു ഡിജെ
കൂടി അറസ്റ്റില്‍. ഹൈപ്പര്‍ ബാക്ക് എന്ന് അറിയപ്പെടുന്ന മഹറാണ് അറസ്റ്റിലായത്.

ചോദ്യം ചെയ്യലിനായി വിളിച്ച് വരുത്തിയതിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റഷ്യന്‍ സ്വദേശിയായ ഡിജെ സൈക്കോവിസ്കിയെ കൊച്ചിയിലെത്തിച്ചത് ഇയാളാണ്. കഴിഞ്ഞ ദിവസം പിടിയിലായ ഡിജെ കോക്കാച്ചി എന്ന മിഥുന്‍ പി വിലാസിന്റെ അടുത്ത സുഹൃത്ത മഹര്‍. നേരത്തെ ഡിജെ പാര്‍ട്ടിയുടെ സംഘാടകനായ കോക്കാച്ചി എന്ന മിഥുന്‍ അറസ്റ്റിലായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :