ഇന്ത്യ വെടിനിര്‍ത്തല്‍ ലംഘിക്കണം പാകിസ്ഥാനുമായി ചര്‍ച്ച പാടില്ല:ശിവ സേന

ന്യൂഡല്‍ഹി| Last Modified ബുധന്‍, 23 ജൂലൈ 2014 (09:25 IST)
ഇന്ത്യ വെടിനിര്‍ത്തല്‍ ലംഘിക്കണമെന്നും പാകിസ്ഥാനുമായി ചര്‍ച്ച പാടില്ലെന്നും നേതാവ്‌ സഞ്ജയ്‌ റൗത്ത്.പാക്കിസ്ഥാന്‍ വെടിവെപ്പില്‍ നിയന്ത്രണ രേഖയില്‍ ഒരു ഇന്ത്യന്‍ സൈനികന്‍
കൊല്ലപ്പെട്ട സംഭവത്തെപ്പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങള്‍ (ശിവസേന) പാകിസ്ഥാനുമായുള്ള എല്ലാത്തരം ബന്ധങ്ങള്‍ക്കും എതിരാണെന്നും പാകിസ്ഥാനെ ഒരു പാഠം പഠിപ്പിക്കണമെന്നും റൗത്ത് പറഞ്ഞു.
പാകിസ്ഥാന്‍ നമ്മുടെ ഒരു സൈനികനെ വധിച്ചാല്‍ പാകിസ്താന്റെ 10 സൈനികരെ വധിക്കണം ഈ ഒരു ഭാഷ മാത്രമേ പാകിസ്ഥാന് മനസിലാകൂ. റൗത്ത് പറയുന്നു.

അതിനിടെ പാകിസ്ഥാന്റെ ആക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയതായും ഇന്ത്യ ആരുടേയും മുന്നില്‍ മുട്ട് മടക്കില്ലെന്നും പ്രതിരോധ മന്ത്രി അരുണ്‍ ജെയ്‍റ്റ്ലി രാജ്യസഭയെ അറിയിച്ചിരുന്നു.












ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :