അതിര്‍ത്തിയില്‍ വെടിവയ്പ്പ്

പാക്കിസ്ഥാന്‍,ഇന്ത്യ,വെടിവയ്പ്പ്
ജമ്മു| vishnu| Last Modified ശനി, 12 ജൂലൈ 2014 (14:36 IST)
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് പാക്കിസ്ഥാന്‍ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സേനാ താവളത്തിനുനേരേ വെടിയുതിര്‍ത്തു. ജമ്മുവിലെ ആര്‍നിയയില്‍ ഉള്ള ബിഎസ്എഫ് താവളത്തിന് നേരെയാണ് വെടിവെയ്പുണ്ടായത്.

രാവിലെ 11 നാണ് പാക്കിസ്ഥാന്‍ വെടിയുതിര്‍ത്തത്. വെടിവയ്പ്പ് നടന്നതൊടെ ഇന്ത്യന്‍ സൈനികര്‍ ശക്തമായി തിരിച്ചടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

മൂന്നുമാസത്തിനിടെ പത്തിലേറെ പ്രാവശ്യം അതിര്‍ത്തിയില്‍ പാക് സൈനികരുടെ ആക്രമണമുണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :