ഇന്ത്യ- പാക് ആണവയുദ്ധം നടന്നാല്‍ എന്തു സംഭവിക്കും?

ഇന്ത്യ,പാക്കിസ്ഥാന്‍, ആണവയുദ്ധം,ലോകം
ന്യൂയോര്‍ക്ക്| VISHNU| Last Updated: ചൊവ്വ, 22 ജൂലൈ 2014 (13:19 IST)
പ്രാണവായുവിനുവേണ്ടി പരക്കം പാഞ്ഞ് മരിച്ചു വീഴുന്ന ലക്ഷോപലക്ഷം ജീവിതങ്ങള്‍,കൊടും ശൈത്യവും ഭക്ഷ്യ ദൌര്‍ലഭ്യവും, കാന്‍സറടക്കമുള്ള മാരക ത്വക് രോഗങ്ങള്‍, കൃഷി ചെയ്യാനാകാതെ മണ്ണ് ഊഷരമാകും... കേട്ടിട്ട് പേടി തോന്നുന്നുണ്ടോ? ഇങ്ങനെയൊക്കെ സംഭവിക്കുമോ? ലോകവസാനത്തിന്റെ സൂചനകളാണോ എന്ന് സംശയം തോന്നുന്നുണ്ടോ?

പേടിക്കേണ്ട ഇത് ഉടനേ സംഭവിക്കുന്ന കാര്യങ്ങളല്ല. എന്നാല്‍ നടക്കും എപ്പോഴാണന്നല്ലെ, ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ‘ചെറിയൊരു‘ആണവയുദ്ധമുണ്ടായാല്‍ മാത്രം മതി.താരതമ്യേനെ വളരെ കുറച്ച് ആണവായുധങ്ങള്‍ സ്വന്തമായുള്ള ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ആണവയുദ്ധമുണ്ടാവുകയാണെങ്കില്‍ എന്താകും സംഭവിക്കുക എന്ന് ഗവേഷണം നടത്തിയ ശാസ്ത്രജ്ഞര്‍ തന്നെ ഞെട്ടിപ്പോയ നിഗമനങ്ങളിലാണ് എത്തിച്ചേര്‍ന്നത്.

ഇരുകുട്ടരും തങ്ങളുടെ കൈവശമുള്ളവയില്‍ 15 കിലോ ടണ്‍ ആണവായുധം പ്രയോഗിച്ചാല്‍ എന്തു സംഭവിക്കുമെന്ന് വിലയിരുത്താനായി കമ്പ്യൂട്ടര്‍ മൊഡലിനേയാണ് ഗവേഷകര്‍ ആശ്രയിച്ചത്. ഇത്രയും കുറച്ച് ആണവായുധം പ്രയോഗിച്ചാല്‍ അന്തരീക്ഷത്തിലേക്ക് ബഹിര്‍ഗമിക്കുക, അഞ്ച് മെഗാ ടണ്‍ ബ്ലാക് കാര്‍ബണാകും. ഇത് സൂര്യപ്രകാശത്തേ മറയ്കുക മാത്രമല്ല പടിപടിയായി ലോകത്തിലെ മുഴുവന്‍ താപനിലയെ കുറച്ചുകൊണ്ടുവരാന്‍ തുടങ്ങും.

1000 വര്‍ഷത്തിനിടയില്‍ പിന്നെ ലോകം ദര്‍ശിച്ചിട്ടില്ലാത്ത കൊടും ശൈത്യത്തിലേക്കാണ് പിന്നെ ലോകം വഴുതി വീഴുക. ചൂട് കൂടണമെന്നുണ്ടെങ്കില്‍ പിന്നീട് 20 വര്‍ഷം കാത്തിരിക്കേണ്ടി വരും. അതും 0.5 ഡിഗ്രി മാത്രം ഓരോ 20 വര്‍ഷം കുടുംതൊറും കൂടും.

ചൂട് കുറയുന്നതില്‍ സന്തോഷിക്കേണ്ട കാരണം ലോകത്തെമ്പാടും ഇതു മൂലം മഴയുടെ അളവ് പകുതി കണ്ട് കുറയും, ഇത് മണ്ണിനെ ഊഷരമാക്കി മാറ്റും. ഭക്ഷയ് ദൌര്‍ലഭ്യത്തിനും പട്ടിണി മരണങ്ങളും അമേരിക്കയില്‍ പോലും നിത്യ സംഭവങ്ങളാകും!

ഇനിയും തിര്‍ന്നില്ല... അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് പകുതിയായി കുറയുന്നതോടെ ഉയരം കുടിയ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ ശ്വാസം കിട്ടാതെ പിടഞ്ഞുമരിക്കും. ഓസോണ്‍ പാളികള്‍ കത്തിതീരുന്നതൊടെ സൂര്യനില്‍ നിന്നുള്ള മാരകമായ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഭൂമിയിലേക്ക് വ്യാപകമായി പ്രവഹിക്കുവാന്‍ തുടങ്ങും. ഇത് ലോകമെമ്പാടും ത്വക് രോഗങ്ങളും കാന്‍സറുകളും, ജീവജാലങ്ങളുടെ ജനിതക വ്യതിയാനങ്ങള്‍ക്കും കാരണമാകും.

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ചെറുതായി ആണവയുദ്ധം നടത്തിയാല്‍ ഇതാണ് അവസ്തയെങ്കില്‍ അമേരിക്കയും റഷ്യയും തമ്മില്‍ യുദ്ധമുണ്ടായാല്‍ എതാകും അവസ്ഥയെന്ന് പറയേണ്ടതില്ലല്ലോ!!!




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :