മുംബൈ|
JOYS JOY|
Last Modified ശനി, 29 ഓഗസ്റ്റ് 2015 (10:55 IST)
ഷീന ബോറ കൊലക്കേസില്‍ കേസിലെ മൂന്നാം പ്രതിയും ഇന്ദ്രാണി മുഖര്‍ജിയുടെ മുന്‍ ഭര്‍ത്താവുമായ
സഞ്ജീവ് ഖന്ന കുറ്റം സമ്മതിച്ചതായി റിപ്പോര്‍ട്ട്. മുംബൈ പൊലീസ് കമ്മീഷണര്‍ രാകേഷ് മാരിയ ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. വെള്ളിയാഴ്ച രാത്രി വാര്‍ത്താസമ്മേളനത്തിലാണ് രാകേഷ് മാരിയ ഇക്കാര്യം അറിയിച്ചത്.
ഷീന ബോറയുടെ പാസ്പോര്‍ട് ഡെറാഡൂണില്‍ നിന്നും ലഭിച്ചതിനെ തുടര്‍ന്നാണ് സഞ്ജീവ് ഖന്നയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്തതില്‍ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സഞ്ജീവ് ഖന്ന സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.
അതേസമയം, കഴിഞ്ഞദിവസം റായ്ഗഡിലെ വനത്തിനുള്ളില്‍ നിന്നും ലഭിച്ച ഷീനയുടേതെന്ന് കരുതുന്ന ശരീരാവശിഷ്‌ടങ്ങള്‍ ശനിയാഴ്ച ഡി എന്‍ എ ടെസ്റ്റിന് വിധേയമാക്കും. മൃതദേഹം കുഴിച്ചിട്ടെന്ന് കരുതുന്ന സ്ഥലത്ത് വെള്ളിയാഴ്ച നടത്തിയ തിരച്ചിലിലാണ് ശരീരാവശിഷ്‌ടങ്ങള്‍ കണ്ടെത്തിയത്. എല്ലുകളും തലയോട്ടിയും ഒരു സ്യൂട്ട് കേസുമാണ് ലഭിച്ചത്.