മുംബൈ|
JOYS JOY|
Last Updated:
വ്യാഴം, 27 ഓഗസ്റ്റ് 2015 (18:06 IST)
ഷീന ബോറ കൊലക്കേസുമായി ബന്ധപ്പെട്ട് രാഹുല്‍ മുഖര്‍ജിയെ പൊലീസ് ഇന്ന് ചോദ്യം ചെയ്തു. 14 ചോദ്യങ്ങളാണ് രാഹുലിനോട് അന്വേഷണസംഘം ചോദിച്ചത്. ഷീനയുടെ സ്നേഹിതനായിരുന്ന രാഹുല്‍ സ്റ്റാര്‍ ടി വി മുന്‍ സി ഇ ഒ പീറ്റര്‍ മുഖര്‍ജിയുടെ മകനാണ്. പീറ്റര്‍ മുഖര്‍ജിയുടെ രണ്ടാമത്തെ ഭാര്യ ഇന്ദ്രാണി മുഖര്‍ജിയുടെ ആദ്യബന്ധത്തിലെ മകളായിരുന്നു ഷീന ബോറ.
മുംബൈ പൊലീസ് രാഹുലിനോട് ചോദിച്ച 14 ചോദ്യങ്ങളും അതിന് രാഹുല്‍ നല്കിയ മറുപടിയും.
1. ഷീനയെ എന്നുമുതല്‍ അറിയാം?
രാഹുല്‍: ഒരു പാര്‍ട്ടിക്കിടയിലാണ് ഷീനയുമായി പരിചയപ്പെട്ടത്
2. ഷീനയുമായി താങ്കള്‍ എത്രത്തോളം അടുപ്പത്തിലായിരുന്നു?
രാഹുല്‍: ഷീനയെ ഞാന്‍ വളരെയധികം ഇഷ്‌ടപ്പെട്ടിരുന്നു. എന്നാല്‍, കുറേ കാലങ്ങള്‍ക്കു ശേഷമാണ് ഇന്ദ്രാണി അമ്മയാണെന്ന് ഷീന എന്നോട് പറഞ്ഞത്.
3. ഷീനയുമായുള്ള നിങ്ങളുടെ ബന്ധത്തിന് ഇന്ദ്രാണി എതിരായിരുന്നോ?
രാഹുല്‍: അതെ, ഞങ്ങള്‍ രണ്ടുപേരും തമ്മില്‍ കാണുന്നതു പോലും അവര്‍ ഇഷ്‌ടപ്പെട്ടിരുന്നില്ല.
4. ഷീന അപ്രത്യക്ഷയായതിനെക്കുറിച്ച് താങ്കള്‍ക്ക് അത്ര ആശങ്ക ഉണ്ടായിരുന്നില്ലല്ലോ ?
രാഹുല്‍: (കുറച്ചു നേരം നിശ്‌ശബ്ദനായി ഇരിക്കുന്നു) ഇല്ല, ഞാന്‍ അസ്വസ്ഥനായിരുന്നില്ല. കാരണം, ആ സമയത്ത് ഷീനയുമായുള്ള ബന്ധം പെട്ടെന്ന് ഇല്ലാതാകുകയായിരുന്നു.
5. താങ്കളും ഷീനയും തമ്മില്‍ കഴിഞ്ഞ ആറു വര്‍ഷമായി അടുപ്പത്തിലായിരുന്നു. ബാന്ദ്രയിലെ ഒരു ഫ്ലാറ്റില്‍ നിങ്ങള്‍ ഒരുമിച്ചു കഴിഞ്ഞു വരികയായിരുന്നു ?
രാഹുല്‍: അത് സത്യമാണ്
6. ഷീനയുമായുള്ള ബന്ധത്തെ തുടര്‍ന്ന് പിതാവുമായി അകല്‍ച്ചയിലായിരുന്നോ ?
രാഹുല്‍: അതെ, പരസ്പരം ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടുണ്ട്
7. ഇന്ദ്രാണി ഷീനയെ കൊല ചെയ്തതാണെന്ന് താങ്കള്‍ വിശ്വസിക്കുന്നുവോ ?
രാഹുല്‍: എനിക്കറിയില്ല, പക്ഷേ എനിക്കെല്ലാം നഷ്‌ടപ്പെട്ടു
8. 2012 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ ഷീനയുമായി ബന്ധപ്പെടാന്‍ താങ്കള്‍ ശ്രമിച്ചിരുന്നില്ലേ ?
രാഹുല്‍: ഷീന എവിടെയാണെന്ന് എനിക്കറിയില്ലായിരുന്നു
9. താങ്കള്‍ ഷീനയുമായി അടുപ്പത്തിലായിരുന്നു. എന്നിട്ടും ഷീന എവിടെയാണെന്ന് അന്വേഷിക്കുവാനോ കണ്ടെത്തുവാനോ താങ്കള്‍ ശ്രമിച്ചില്ല ?
രാഹുല്‍: അവള്‍ എവിടെയാണെന്ന് അറിയാന്‍ പരമാവധി ശ്രമിച്ചിരുന്നു, പക്ഷേ എനിക്ക് ഭാഗ്യമുണ്ടായിരുന്നില്ല.
10. നിങ്ങള്‍ ഒരിക്കല്‍ പോലും ഇതിനെക്കുറിച്ച് ഇന്ദ്രാണിയോടോ അച്‌ഛനോടോ ചോദിച്ചിരുന്നില്ലേ ?
രാഹുല്‍: ഞാന്‍ അവരോട് ചോദിച്ചിരുന്നു. ഷീന വിദേശത്ത് പഠിക്കാന്‍ പോയിരിക്കുകയാണെന്ന് ഇന്ദ്രാണി എന്നോട് പറഞ്ഞു.
11. താങ്കളുമായി അടുപ്പത്തിലായിരുന്ന പെണ്‍കുട്ടി പെട്ടെന്ന് അപ്രത്യക്ഷയായപ്പോള്‍ താങ്കള്‍ക്ക് സംശയമൊന്നും ഉണ്ടായില്ലേ?
രാഹുല്‍: അതെ, ഞാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നു. പക്ഷേ, ഒന്നും കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല
12. ഷീനയുമായി കാണരുതെന്ന് ഇന്ദ്രാണി എന്നെങ്കിലും താങ്കളോട് ആവശ്യപ്പെട്ടിരുന്നോ?
രാഹുല്‍: ഈ വിഷയത്തില്‍ ഞാനും ഇന്ദ്രാണിയും തമ്മില്‍ നിരവധി വാക്കു തര്‍ക്കങ്ങള്‍ നടന്നിരുന്നു.
13. താങ്കള്‍ക്ക് സഞ്ജീവ് ഖന്നയെ അറിയാമോ ?
രാഹുല്‍: ഇല്ല
14. ഷീനയുടെ കൊലപാതകത്തിന് പിന്നില്‍ ആരാണെന്നാണ് താങ്കള്‍ സംശയിക്കുന്നത്?
രാഹുല്‍: എനിക്കറിയില്ല, ഷീനയെ കൊന്നത് ആരായാലും അവര്‍ ശിക്ഷിക്കപ്പെടണം.
(കടപ്പാട് - ടൈംസ് നൌ)