മൈക്രോമാക്സ് ചെയര്‍മാന്‍ സഞ്ജയ് കപൂര്‍ രാജിവെച്ചു

മുംബൈ| JOYS JOY| Last Modified വെള്ളി, 28 ഓഗസ്റ്റ് 2015 (13:32 IST)
മൈക്രോമാക്സ്‌ ചെയര്‍മാന്‍ സഞ്‌ജയ് കപൂര്‍ രാജിവെച്ചു. പ്രമോട്ടര്‍മാരുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് രാജിയെന്നാണ് സൂചന.

കഴിഞ്ഞവര്‍ഷം ജൂണിലാണ് അദ്ദേഹം മൈക്രോമാക്‌സിന്റെ ചെയര്‍മാന്‍ പദവിയില്‍ എത്തിയത്. കമ്പനിയെ ആഗോള ബ്രാന്‍ഡാക്കി മാറ്റുന്നതില്‍ സഞ്ജയ് കപൂറിന്റെ പങ്ക് നിര്‍ണായകമായിരുന്നു.

നേരത്തെ ഭാരതി എയര്‍ടെലിന്റെ സി ഇ ഒ ആയിരുന്നു സഞ്ജയ് കപൂര്‍. തല്‍സ്ഥാനം രാജിവെച്ചാണ് സഞ്ജയ് കപൂര്‍ മൈക്രോമാക്‌സില്‍ ചേര്‍ന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :