തരൂരും മെഹര്‍ തരാറും ദുബായില്‍ മൂന്നുരാത്രികള്‍ ഒരുമിച്ച് ചിലവഴിച്ചു; നളിനിയുടെ മൊഴി ആയുധമാക്കി പ്രോസിക്യൂഷന്‍

 shashi tharoor , pak journalist , delhi court , ശശി തരൂര്‍ , സുനന്ദ പുഷ്‌കര്‍ , കോണ്‍ഗ്രസ് , പൊലീസ്
ന്യൂഡല്‍ഹി| Last Modified ശനി, 31 ഓഗസ്റ്റ് 2019 (19:37 IST)
സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണത്തിൽ ഭർത്താവും എംപിയുമായ ശശി തരൂരിനെതിരെ
ഗുരുതരമായ ആരോപണങ്ങളുമായി പ്രോസിക്യൂഷന്‍. മരണത്തിന് മുമ്പ് സുനന്ദ പുഷ്‌കർ സ്ഥിരമായി തരൂരുമായി വഴക്കിട്ടിരുന്നു. തരൂരും പാക് മാധ്യമ പ്രവർത്തക മെഹർ തരാറും ദുബായില്‍ മൂന്ന് മൂന്നുരാത്രികള്‍ ഒരുമിച്ച് കഴിഞ്ഞുവെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്‌തവ വ്യക്തമാക്കി.

സുനന്ദയുടെ മാധ്യമപ്രവര്‍ത്തക കൂടിയായ സുഹൃത്ത് നളിനി സിംഗിന്റെ മൊഴിയാണ് അതുല്‍ ഡല്‍ഹിയിലെ പ്രത്യേക സി ബി ഐ കോടതിയില്‍ വായിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബർ 17ന് കേസ്​വീണ്ടും വാദം കേൾക്കും​.

തനിക്ക് സുനന്ദയെ മൂന്നു നാലു വര്‍ഷമായി അറിയാം. കഴിഞ്ഞ ഒരുവര്‍ഷമായി സ്വകാര്യജീവിതത്തിലെ കാര്യങ്ങള്‍ തന്നോട് പങ്കുവെക്കുമായിരുന്നു. തരൂരുമായുള്ള സുനന്ദയുടെ ബന്ധത്തെ കുറിച്ച്
പറഞ്ഞിരുന്നു. തരൂരും മെഹറും മൂന്നുരാത്രി ഒരുമിച്ച് കഴിഞ്ഞെന്നും തന്നോടു പറഞ്ഞിരുന്നു. മരിക്കുന്നതിന് തൊട്ടുതലേന്ന് സുനന്ദ ഫോണില്‍ വിളിച്ചിരുന്നു. തരൂരും മെഹറും പ്രണയാര്‍ദ്രമായ സന്ദേശങ്ങള്‍ പങ്കുവെച്ചെന്നു പറഞ്ഞ് കരഞ്ഞു. പൊതുതിരഞ്ഞെടുപ്പിനു ശേഷം തരൂര്‍ സുനന്ദയില്‍നിന്ന് വിവാഹമോചനം നേടിയേക്കുമെന്നായിരുന്നു സന്ദേശം. ഈ തീരുമാനത്തിന് തരൂരിന്റെ കുടുംബത്തിന്റെ പിന്തുണയുമുണ്ടായിരുന്നു- നളിനിയുടെ മൊഴിയില്‍ പറയുന്നു.

മെഹർ തരാറിന്റെ പേരിലല്ലാതെ 'കാറ്റി' എന്ന് പേരുള്ള മറ്റൊരു സ്ത്രീയുടെ കാര്യത്തിലും ഇവർ തമ്മിൽ തർക്കിച്ചിരുന്നു. സുനന്ദ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. ജീവിക്കാൻ താത്പര്യമല്ലെന്ന് വ്യക്തമാക്കുന്ന സുനന്ദയുടെ മെയിൽ കണ്ടുകിട്ടിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

തരൂരുമായുള്ള അസ്വാരസ്യങ്ങളിൽ സുനന്ദ പുഷ്​കർ ദുഃഖത്തിലായിരുന്നുവെന്ന്​ പൊലീസ്​ കോടതിയിൽ പറഞ്ഞു. തരൂരും സുനന്ദയുമായി അടിപിടി ഉണ്ടായിരുന്നുവെന്നും മരിക്കുന്നതിന്​ കുറച്ച്​ ദിവസം മുമ്പ്​ സുനന്ദയുടെ ശരീരത്തിൽ വിവിധ മുറിപ്പാടുകൾ ഉണ്ടായിരുന്നുവെന്നും പൊലീസ്​ കോടതിയിൽ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :