ന്യൂഡല്‍ഹി|
VISHNU.NL|
Last Updated:
ബുധന്‍, 17 സെപ്‌റ്റംബര്‍ 2014 (13:07 IST)
നഷ്ടമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടം വരുത്തുന്ന പത്ത് കമ്പനികളുടെ പട്ടിക അവതരിപ്പിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് സര്‍ക്കാരിന്റെ തീരുമാനക്ഷ്ങ്ങള്‍ പുറത്തുവന്നുതുടങ്ങിയത്.
ബിഎസ്എന്‍എല്‍, എയര്‍ ഇന്ത്യ, എംടിഎന്‍എല്‍, ഒഎന്‍ജിസി, സ്റ്റീല്‍ അഥോറിറ്റി ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ഫോട്ടോഫിലിംസ്,ഹിന്ദുസ്ഥാന്‍ഫെര്‍ടിലൈസേഴ്‌സ് കോര്‍പറേഷന്‍ തുടങ്ങിയവയാണ് സ്വകാര്യമേഖലയ്ക്ക് പൂര്‍ണ്ണമായും കൈമാറാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഈ കമ്പനികള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരുത്തിവച്ച നഷ്ടം 245 ബില്യണിന്റേതാണെന്നാണ് കണക്കുകള്‍ പറയുന്നത്.
കഴിഞ്ഞ സാമ്പത്തികവര്‍ഷം ഒ.എന്‍.ജി.സിക്ക് 30,000 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. 2013-14ല്‍ ബിഎസ്എന്‍എല്ലിനു 14,979 കോടി രൂപ നഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. 2012-ല്‍ 3,800 കോടിയും 2013-14 ല്‍ 2120 കോടിയുമാണ് എയര്‍ ഇന്ത്യയുടെ നഷ്ടം.
അടല്‍ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ തുടങ്ങിയത്. ഇതിനേതിരെ അന്നുമുതല്‍ ബിജെപി അനുകൂല ഭാരതീയ മസ്ദൂര്‍ സംഘ് ഉള്‍പ്പെടെയുള്ള ട്രേഡ് യൂണിയനുകളും പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാവ്തെയാണ് നരേന്ദ്രമോഡി സര്‍ക്കാരും ഓഹരിവിറ്റഴിക്കല്‍ നാപടികളുമായി മുന്നൊട്ട് പോകുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടില്ലെന്നായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്ത് ബിജെപി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സാമ്പത്തികരംഗത്തു സ്വീകരിച്ച നടപടികള്‍ തിരുത്തുന്നതിനുപകരം അതുമൂലം നഷ്ടം നേരിട്ട കമ്പനികളുടെ ഓഹരി വിറ്റഴിക്കാനാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതിനെതിരേ പ്രക്ഷോഭം നടത്തുമെന്നാണ് ബിജെപി അനുകൂല യൂണിയനായ ബിഎംഎസ് പറയുന്നത്. ഇക്കാര്യത്തില്‍ വിവിധ ട്രേഡ് യൂണിയനുകളും ഒരുമിച്ചാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.