വെബ്‌ദുനിയ ലേഖകൻ|
Last Modified ബുധന്‍, 18 മാര്‍ച്ച് 2020 (13:16 IST)
ഡൽഹി: രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്ത മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ച് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മാർക്കണ്ഡേയ കഡ്ജു. രഞ്ജൻ ഗൊഗോയിയെപ്പോലെ കളങ്കിതനായ ലൈംഗിക വൈകൃതമുള്ള ഒരു ജഢിയെ ജീവിതത്തിൽ കണ്ടിട്ടില്ല എന്നാണ് ട്വിറ്റർ കഡ്ജു കുറിച്ചത്.
'20 വർഷം അഭിഭാഷകനായും, മറ്റൊരു 20 വർഷം ന്യായാധിപനായും ജോലി ചെയ്തിട്ടുള്ള ആളാണ് ഞാൻ, ഒരുപാട് നല്ല ജഡ്ജിമാരെയും, മോഷം ജഡ്ജിമാരെയും എനിക്ക് അറിയാം. എന്നാൽ ഇന്ത്യൻ ജൂഡിഷ്യറിൽ രഞ്ജൻ ഗൊഗോയിയോളം അശേഷം നാണമില്ലാത്തതും കളങ്കിതനും, ലൈംഗിക വൈകൃതമുള്ളതുമായ മറ്റൊരു ജഡ്ജിയെ ഞാൻ കണ്ടിട്ടില്ല, ഈ മനുഷ്യനിൽ ഇല്ലാത്ത ഒരു ദുശീലവും ഉണ്ടായിരുന്നില്ല.'
ഗോഗോയിയെ രാജ്യ സഭയിലേക്ക് നാമനിർദേശം ചെയ്തതി വലിയ വിമർശനമാണ് ഉയരുന്നത്. ഗോഗോയിയുടെ സഹ പ്രവർത്തകരായിരുന്ന മുൻ ജഡ്ജിമാരും രാജ്യസഭാ പ്രവേശനത്തിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ നിയമനിർമ്മാണ സഭയിൽ ജുഡീഷ്യറിയുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്ന കണ്ണിയായി പ്രാർത്തിക്കും എന്നും സത്യ പ്രതിജ്ഞയ്ക് ശേഷം കൂടുതൽ കാര്യങ്ങൾ പറയാം എന്നുമായിരുന്നു രഞ്ജൻ ഗൊഗോയിയുടെ പ്രതികരണം.