കൂട്ടബലാല്‍സംഗ ദൃശ്യം വാട്സ് ആപ്പില്‍ പ്രചരിപ്പിച്ച സംഭവം: ഒരാള്‍ പിടിയില്‍

ന്യൂഡല്‍ഹി| Last Modified ബുധന്‍, 25 മാര്‍ച്ച് 2015 (16:48 IST)
സാമൂഹ്യ പ്രവര്‍ത്തക സുനിത കൃഷ്ണന്‍ നേതൃത്വം നല്‍കിയ ഷെയിം ദ റേപ്പിസ്റ്റ് കാമ്പയിന്‍ ഫലം കണ്ട് തുടങ്ങി. സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി വാട്സ് ആപ്പിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാളെ സിബിഐ പിടികൂടി. സുബ്രത സാഹു എന്ന ഭുവനേശ്വര്‍ സ്വദേശിയാണ് അറസ്റ്റിലായത്.

ദൃശ്യങ്ങള്‍ കാണാനിടയായ സാമൂഹ്യ പ്രവര്‍ത്തക സുനിത കൃഷ്ണനാണ് അക്രമികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഇതോടെ സംഭവം വന്‍ വാര്‍ത്താ പ്രധാനയ്ം നേടുകയായിരുന്നു. അഞ്ച് പേരുടെ ദൃശ്യങ്ങളാണ് സുനിത പുറത്തുവിട്ടത്. ഇരകളുടെ മുഖങ്ങള്‍ മറച്ചതിന് ശേഷമാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

ഇവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരാനായാണ് സുനിത കൃഷ്ണന്‍
ഷെയിം ദ റേപ്പിസ്റ്റ് എന്ന പേരില്‍ കാമ്പയിന്‍ ആരംഭിച്ചത്. സംഭവത്തില്‍ സുപ്രിംകോടതി സ്വമേധയാ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സിബിഐ സംഭവവുമായി ബന്ധപ്പെട്ട് എട്ട് കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :