പൊലീസുകാരെന്ന വ്യാജേന യുവതിയെ ബലാത്സംഗം ചെയ്‌തു

  യുവതിയെ ബലാത്സംഗം ചെയ്‌തു , പൊലീസ് , ബലാത്സംഗം
ചെന്നൈ| jibin| Last Modified ചൊവ്വ, 17 മാര്‍ച്ച് 2015 (20:49 IST)
പൊലീസുകാരെന്ന വ്യാജേന എത്തിയ രണ്ട്‌ യുവാക്കള്‍ യുവതിയെ കൂട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്‌തു. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലാണ്‌ സംഭവം നടന്നത്. പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ആണ്‍ സുഹൃത്തുമൊപ്പം സംസാരിച്ച് കൊണ്ടിരുന്ന യുവതിയെ പൊലീസുകാരെന്ന വ്യാജേന എത്തിയ രണ്ട്‌ യുവാക്കള്‍ ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന്‌ പറഞ്ഞ്‌ കൂട്ടിക്കൊണ്ട്‌ പോകുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. സംഭവശേഷം അവശയായ യുവതിയെ പുലര്‍ച്ചെ നാല്‌ മണിയോടെ യുവതിയെ സമീപത്തെ ബസ്‌ സ്‌റ്റോപ്പില്‍ ഇറക്കി വിടുകയായിരുന്നു. പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിശോധനയില്‍ യുവതി പീഡനത്തിരയായതായി വ്യക്‌തമാകുകയും ചെയ്തു.

ആണ്‍ സുഹൃത്ത്‌ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ്‌ അന്വേഷണം ആരംഭിച്ചു. എന്നാല്‍ പ്രതികളെ കണ്ടെത്താനായിട്ടില്ല. അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :