രേണുക വേണു|
Last Modified വെള്ളി, 1 ഒക്‌ടോബര്‍ 2021 (11:15 IST)
ഗുലാബ് ചുഴലിക്കാറ്റ് ദുര്‍ബലമായി അറബികടലില്‍ പ്രവേശിച്ച് 'ഷഹീന്‍' ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. പാക്കിസ്ഥാനിലെ കറാച്ചിക്ക് സമീപമുള്ള ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ചുഴലിക്കാറ്റായി മാറും. അതിനുശേഷം പടിഞ്ഞാറ്, വടക്ക്-പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് പിന്നീട് ദിശ മാറി ഒമാന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യത.
1975 ശേഷമുള്ള കാലാവസ്ഥ വകുപ്പിന്റെ റെക്കോര്‍ഡ് പ്രകാരം ആദ്യമായാണ് ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് അറബികടലില്‍ എത്തി വീണ്ടും ചുഴലിക്കാറ്റായി മാറുന്നത്.
2018 നവംബറില്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട 'ഗജ 'തമിഴ്‌നാട്, കേരള തീരം വഴി അറബികടലില്‍ പ്രവേശിച്ചെങ്കിലും ന്യുനമര്‍ദ്ദമായി
ദുര്‍ബലമായി.
അതേസമയം,
തെക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ചക്രവാതചുഴിയുടെ സ്വാധീനത്തില്‍ ഒക്ടോബര്‍ 5 വരെ കേരളത്തില്‍ വ്യാപകമായി മഴക്ക് സാധ്യത.