ഗുജറാത്ത് തീരത്ത് ചുഴലിക്കാറ്റ് ഭീഷണി, ഗുലാബ് ഷഹീനായി മാറും: കേരളത്തിലും മുന്നറിയി‌പ്പ്

പ്രദീകാത്മക ചിത്രം
അഭിറാം മനോഹർ| Last Modified വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (21:27 IST)
അറബിക്കടലിൽ ഗുജറാത്ത് തീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമാവാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഇന്ത്യൻ തീരം തൊട്ടില്ലെങ്കിലും ഇതിന്റെ ഭാഗമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.


ഇതേ തുടർന്ന്
തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,എറണാകുളം,ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്‌ച തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,കോട്ടയും,ഇടുക്കി,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിലും ഞായറാഴ്‌ച കൊല്ലം,പത്തനംതിട്ട,കോട്ടയം,എറണാകുളം,ഇടുക്കി,മലപ്പുറം,കോഴിക്കോട്,വയനാട്, ജില്ലകളിലും ജാഗ്രതാ നിർദേശം നൽകി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :