ഭാര്യയുടെ ഇഷ്ടം നോക്കാതെ ബലപ്രയോഗത്തിലൂടെയുള്ള ലൈംഗികബന്ധം ബലാത്സംഗമല്ല: ഹൈക്കോടതി

റായ്‌പൂർ| അഭിറാം മനോഹർ| Last Modified വ്യാഴം, 26 ഓഗസ്റ്റ് 2021 (15:25 IST)
റായ്‌പൂർ: ഭാര്യയുടെ ഇഷ്ടത്തിന് വിരുദ്ധമായി ബലപ്രയോഗത്തിലൂറ്റെ ഭർത്താവ് നടത്തുന്ന ലൈംഗികബന്ധം ബലാത്സംഗമല്ലെന്ന് ഛത്തിസ്‌ഗഡ് ഹൈക്കോടതി. ഭർത്താവ് ശാരീരികമായി ഉപദ്രവിക്കുന്നതായി ചൂണ്ടികാട്ടി നൽകിയ പരാതിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

സ്വന്തം ഭാര്യയുമായി ഒരാൾ സമ്മതമില്ലാതെ നടത്തുന്ന ലൈംഗികബന്ധം ഭാര്യയുടെ വയസ് 18ന് താഴെയല്ലെങ്കിൽ ബലാത്സംഗമല്ലെന്ന് വിധിന്യായത്തിൽ പറയുന്നു. ലൈംഗികബന്ധമോ പ്രവർത്തിയോ ഭാര്യയുടെ സമ്മതത്തിന് വിരുദ്ധമാണെങ്കിലും ബലപ്രയോഗത്തിലൂടെയാണെങ്കിലും ബലാത്സംഗകുറ്റമാവില്ലെന്നാണ് കോടതിയുടെ ഉത്തരവ്. വിവാഹം കഴിഞ്ഞതിൽ പിന്നെ ഭർത്താവും കുടുംബവും തന്നെ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുകയാണെന്നും ബലപ്രയോഗത്തിലൂടെ ലൈംഗികബന്ധം പുലർത്തുന്നുവെന്നുമാണ് പരാതിയിൽ ഉണ്ടായിരുന്നത്.

അതേസമയം അസ്വാഭാവിക ലൈംഗിക ബന്ധം നടത്തിയെന്ന കുറ്റം ഹൈക്കോടതി ശരിവെച്ചു. ഇതിന് ഐപിസി 377 വകുപ്പ് പ്രകാരം കോടതി കുറ്റം ചുമത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :