കൊവിഡ് ബാധിച്ച് ഭാര്യയും കുഞ്ഞും മരിച്ചു: എറണാകുളത്ത് യുവാവ് ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 26 ഓഗസ്റ്റ് 2021 (14:29 IST)
കൊവിഡ് ബാധിച്ച് ഭാര്യയും കുഞ്ഞും മരിച്ചതില്‍ വിഷമിച്ച് എറണാകുളത്ത് യുവാവ് ചെയ്തു. ചെങ്ങമനാട് കപ്രശേരിയില്‍ കുഞ്ഞുമോന്റെയും ഉഷയുടേയും മകനായ വിഷ്ണുവാണ് മരിച്ചത്. ഇന്നു രാവിലെയാണ് വിഷ്ണുവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ വിഷ്ണുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കഴിഞ്ഞമാസം എട്ടുമാസം ഗര്‍ഭിണിയായിരിക്കെയാണ് സൗദിയില്‍ വച്ച് ഭാര്യ കൊവിഡ് ബാധിച്ച് മരിക്കുന്നത്. കുഞ്ഞിനെ പുറത്തെടുത്തെങ്കിലും വൈകാതെ മരിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :