മുംബൈ|
Last Modified ചൊവ്വ, 1 ജൂലൈ 2014 (14:49 IST)
ലൈംഗികപീഡന കേസില്‍ തെഹല്‍ക മുന്‍ ചീഫ് എഡിറ്റര്‍ തരുണ്‍ തേജ്പാലിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഗോവയില്‍ വച്ച് സഹപ്രവര്‍ത്തകയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
ഇതെ തുടര്‍ന്ന് തേജ്പാലിനെ അറസ്റ്റ് ചെയ്തിരുന്നു. തേജ്പാലിന്റെ അമ്മ മരിച്ചതിനെ തുടര്‍ന്ന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
ജൂണ്‍ 27 വരെ അമ്മയുടെ അന്ത്യകര്‍മ്മങ്ങളും മറ്റും പൂര്‍ത്തിയാക്കുന്നതിന് കോടതി ജാമ്യം നീട്ടി നല്‍കി. വിചാരണക്കോടതിയില്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.