ന്യൂഡല്‍ഹി|
VISHNU.NL|
Last Updated:
ചൊവ്വ, 3 ജൂണ്‍ 2014 (18:09 IST)
കേന്ദ്ര മന്ത്രി ഗോപിനാഥ് മുണ്ടെയുടെ മരണത്തിന് കാരണമായ അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവറിന് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. കാര്‍ ഡ്രൈവര്‍ ഗുര്‍വീന്ദര്‍ സിംഗിനാണ് കോടതി ജാമ്യം അനുവദിച്ചത്. 30,000 രൂപയുടെ സ്വന്തം ജാമ്യത്തിലാണ് ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്.
ഇന്ന് രാവിലെ 6.10നായിരുന്നു അപകടം നടന്നത്. മുണ്ടെ മഹാരാഷ്ട്രയിലെ സ്വന്തം മണ്ഡലത്തിലേക്കു പോകുന്നതിനായി ഡല്‍ഹി വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം സംഭവിച്ചത്.
മുണ്ടെ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. മുണ്ടെ ഇരുന്നിരുന്ന വശത്തായിരുന്നു സിഗ്നല്‍ തെറ്റി വന്ന കാര്‍ ഇടിച്ചത്. അപകടത്തില്‍ പരുക്കേറ്റ മുണ്ടെയെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിച്ചുവെങ്കിലും മരണമടയുകയായിരുന്നു.