സെക്‍സിന് സമ്മതിച്ചില്ല; യുവതിയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു

  ലൈംഗിക ബന്ധം , ഭര്‍ത്താവ് ഭാര്യ , ആസിഡ് ആക്രമണം , സെക്സ്
ചെന്നൈ| jibin| Last Modified വ്യാഴം, 19 ഫെബ്രുവരി 2015 (15:38 IST)
മദ്യപിച്ചെത്തിയ ഭര്‍ത്താവിനൊപ്പം ലൈംഗിക ബന്ധത്തിന് തയാറാകാതിരുന്ന ഭാര്യയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ച് പൊള്ളിച്ചു. ഐസിഎഫിലെ റെയില്‍വേ കോളനിയിലെ കുപ്പറാവു (40) എന്നയാളാണ് ഭാര്യ ജയലക്ഷ്മി (38)യുടെ മുഖത്തേയ്ക്ക് ആസിഡ് ഒഴിച്ചത്. പൊള്ളലേറ്റ യുവതിയിപ്പോള്‍ ആശുപത്രിയിലാണ്.

കഴിഞ്ഞദിവസം അമിതമായി മദ്യപിച്ചെത്തിയ കുപ്പറാവു ജയലക്ഷ്മിയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ ആഗ്രഹത്തിനെ എതിര്‍ത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടാകുകയായിരുന്നു. തുടര്‍ന്ന് കുപ്പറാവും ഭാര്യയെ മര്‍ദ്ദിക്കുകയും വീടിന് പുറത്താക്കുകയും ചെയ്യുകയായിരുന്നു. ഭര്‍ത്താവ് പോയ ശേഷം യുവതി വീട്ടില്‍ കയറി കിടക്കുകയും ചെയ്തു. അല്‍പ്പസമയത്തിനകം വീട്ടില്‍ തിരിച്ചെത്തിയ കുപ്പറാവും വീണ്ടും ഭാര്യയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. ജയലക്ഷമി വീണ്ടും എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ബാത്ത് റൂമില്‍ സൂക്ഷിച്ചിരുന്ന ആസിഡ് കുപ്പറാവു ജയക്ഷമിയുടെ മുഖത്തേക്ക്
ഒഴിക്കുകയായിരുന്നു.

ജയലക്ഷിമുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. അതേസമയം ഭര്‍ത്താവിനെതിരെ പരാതി നല്‍കാന്‍ യുവതി തയ്യാറായില്ല. ഇവര്‍ക്ക് അഞ്ച് കുട്ടികളുണ്ട് .


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :