കിടപ്പറ രഹസ്യം അങ്ങാടിപ്പാട്ടാക്കി; യുവാവിന്റെ ജനനേന്ദ്രിയം കാമുകി തകര്‍ത്തു

ദക്ഷിണാഫ്രിക്ക| vishnu| Last Modified ബുധന്‍, 4 ഫെബ്രുവരി 2015 (13:53 IST)
കാമുകനുമൊത്തുള്ള രഹസ്യ സമാഗമങ്ങള്‍ ഓണ്‍ലൈനില്‍ പരസ്യമായതില്‍ കലിപൂണ്ട യുവതി കാമുകന്റെ ജനനേന്ദ്രിയത്തില്‍ ആസിഡ് ഒഴിച്ചു. ദക്ഷിണാഫ്രിക്കയിലാണ്‌ സംഭവം. ഫംഫ്രി ഖോസ എന്ന 25കാരനാണ്‌ കാമുകിയുടെ പ്രതികാരത്തില്‍ ജനനേന്ദ്രിയം തകര്‍ന്ന്‌ ഗുരുതരാവസ്‌ഥയിലായത്‌. ഇരുവരും ചേര്‍ന്നുള്ള സ്വകാര്യ നിമിഷങ്ങള്‍ ഖോസ രഹസ്യമായി ചിത്രീ‍കരിച്ചിരുന്നു. എന്നാല്‍ കാമുകിയുമായി പിണങ്ങിപ്പിരിഞ്ഞതോടെ ഇയാള്‍ അവയെല്ലാം ഓനൈന്‍ സൈറ്റുകള്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു.

കാമുകിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വൈറലായപ്പോഴാണ്‌ പൂര്‍വകാമുകന്‍ തന്നെ ചതിച്ചത് യുവതി അറിഞ്ഞത്. ഇതോടെയാണ് ആസിഡൊഴിച്ച് പ്രതികാരം ചെയ്യാന്‍ യുവതി തീരുമാനിച്ചത്. ഒരു പ്രാദേശിക പബ്ബില്‍ വച്ച്‌ കാമുകനുമായി ഏറ്റുമുട്ടുകയായിരുന്നു. അതിനിടയിലാണ് കൈയില്‍ കരുതിയിരുന്ന ബോട്ടിലിനുള്ളിലെ ആസിഡ് യുവതി ഖോസേയുടെ നേര്‍ക്ക് പ്രയോഗിച്ചത്. ദൃക്‌സാക്ഷികള്‍ക്ക്‌ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നതിന്‌ മുമ്പ്‌ തന്നെ യുവതി ആസിഡ്‌ ഒഴിച്ചു കഴിഞ്ഞിരുന്നു.

ആക്രമണത്തില്‍ ഖോസെയുടെ ജനനേന്ദ്രിയം പൂര്‍ണ്ണമായി തകര്‍ന്ന നിലയിലാണ്‌. ഇനി മൂത്ര വിസര്‍ജനം ചെയ്യാന്‍ പോലും ഖോസെ ട്യൂബിനെ ആശ്രയിക്കേണ്ട അവസ്‌ഥയിലാണ്‌. ഒരു ബോട്ടിലുമായി യുവതി തന്റെ അടുത്തേക്ക്‌ വരുന്നത്‌ കണ്ടിരുന്നു. എന്നാല്‍ ബോട്ടിലിനുള്ളില്‍ ആസിഡാണെന്ന്‌ വ്യക്‌തമായിരുന്നില്ലെന്ന്‌ ആശുപത്രിക്കിടക്കയില്‍ വച്ച് ഖോസെ പൊലീസിനെ അറിയിച്ചു. കാമുകിയുമായി ബന്ധപ്പെട്ട വീഡിയോ ഓണ്‍ലൈനില്‍ എത്തിയതിന്റെ പിന്നില്‍ താനല്ലെന്നാണ് ഖോസെ പറയുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :