ന്യൂഡല്‍ഹി|
Last Updated:
ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (14:21 IST)
രാജസ്ഥാനില്‍ ബിജെപി ഞെട്ടി. ഉപതെരഞ്ഞെടുപ്പ് നടന്ന നാല് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് മൂന്ന് സീറ്റിലും വിജയം നേടി. ഇതോടെ മുഖ്യമന്ത്രി വസുന്ധര രാജയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ അംഗബലം നിയമസഭയില്‍ 160 ആയി കുറഞ്ഞു. ബിജെപി ഒരു സീറ്റ് നേടി. പാര്‍ട്ടിയുടെ വിജയത്തില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് ആഹ്ലാദം പ്രകടിപ്പിച്ചു. പരാജയത്തില്‍ നിന്ന് ബിജെപി പാഠം പഠിക്കണമെന്നും സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടു. വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം വ്യക്തമാക്കി.
നാസിറാബാദ് മണ്ഡലത്തില്‍ ബിജെപിയുടെ സരിത ഗേനയെ 386 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്റെ രാംനാരായണ്‍ ഗുജ്ജര്‍ പരാജയപ്പെടുത്തിയത്. എന്നാല്‍ ബിജെപിയുടെ ആവശ്യപ്രകാരം ഇവിടെ റീകൌണ്ടിങ് നടക്കുകയാണ്.
വിയര്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍úഗ്രസ് സ്ഥാനാര്‍ഥിയായ ഭജന്‍ലാല്‍ യാദവ് ബിജെപിയുടെ ഗംഗാ റാമിനെ 25,108 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തി. സൂരജ്ഘട്ട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശ്രാവണ്‍ കുമാര്‍ 3,200 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
ബിജെപി സ്ഥാനാര്‍ഥിയും മുന്‍ മന്ത്രിയുമായ ദിഗംബര്‍ സിംഗായിരുന്നു എതിര്‍സ്ഥാനാര്‍ഥി.
ബിജെപിയുടെ സന്ദീപ് ശര്‍മ കോട്ട സൌത്ത് മണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശിവ്കാന്ത് നന്ദ്വനയെ 25,707 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.