'കൊല്ലാനായി സിപിഎമ്മും ബിജെപിയും കോണ്‍ഗ്രസും മത്സരിക്കുന്നു'

   പന്ന്യന്‍ രവീന്ദ്രന്‍ , സിപിഐ , ആര്‍എസ്എസ് , ടിപി
കണ്ണൂര്‍| jibin| Last Modified ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (11:39 IST)
സിപിഎമ്മും ബിജെപിയും കോണ്‍ഗ്രസും ഒരു പോലെ കൊലപാതക രാഷ്ടീയം അവസാനിപ്പിക്കണമെന്ന് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. കൊലയുടെ കാര്യത്തില്‍ പാര്‍ട്ടികള്‍ തമ്മില്‍ മത്സരമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ കതിരൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മനോജിന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് കൊലപാതക രാഷ്ട്രീയത്തെ പന്ന്യന്‍ വിമര്‍ശിച്ച് രംഗത്തെത്തിയത്. ആര് കൊല നടത്തിയാലും കൊല തന്നെയാണ്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല. കൊലപാതകത്തില്‍ കണ്ണൂരില്‍ കോണ്‍ഗ്രസും ബിജെപിയും സിപിഎമ്മും മല്‍സരിക്കുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

ടിപി ചന്ദ്രശേഖരന്‍ വധക്കേസും മനോജ് വധവും യുഡിഎഫിനാണ് വോട്ടാകുന്നത്. പ്രാദേശിക തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇത് യുഡിഎഫിന് ഗുണം ചെയ്യുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :