സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സൗദി അറേബ്യക്ക് 30 ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കും

ശ്രീനു എസ്| Last Modified ബുധന്‍, 27 ജനുവരി 2021 (09:31 IST)
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സൗദി അറേബ്യക്ക് 30 ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കും. കൊവിഷീല്‍ഡ് വാക്‌സിന് ഡോസിന് 382 രൂപയ്ക്കാണ് സൗദിക്ക് വില്‍ക്കുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഓ അഡര്‍ പുനവലയാണ് ഇക്കാര്യം അറിയിച്ചത്. സൗത്ത് ആഫ്രിക്കയ്ക്കും ഇതേ വിലയ്ക്കാണ് വാക്‌സിന്‍ വില്‍ക്കുന്നത്. 15ഡോസ് വാക്‌സിനാണ് സൗത്ത് ആഫ്രിക്കയ്ക്ക് നല്‍കുന്നത്.

നേരത്തേ ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായ തീപിടുത്തത്തില്‍ 1000കോടിയുടെ നാശനഷ്ടടങ്ങള്‍ ഉണ്ടായതായി അഡര്‍ പൂനവല പറഞ്ഞിരുന്നു. ബിസിജി റോട്ടോ വാക്‌സിനുകളുടെ നിര്‍മാണത്തെ തീപിടുത്തം ബാധിച്ചിരുന്നു. എന്നാല്‍ കൊവിഷീല്‍ഡിന്റെ ഉല്‍പാദനത്തെ തീപിടുത്തം ബാധിച്ചിട്ടില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :