സെൽഫി എടുക്കവേ അമ്മയും മകനും പുഴയിൽ വീണു മരിച്ചു

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (16:32 IST)
സിംല: ഹിമാചൽ പ്രദേശിൽ മൊബൈൽ ഫോണിൽ സെൽഫി എടുക്കവേ അമ്മയും മകനും പുഴയിൽ വീണു മരിച്ചു. ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ ബഹാങിലാണ് കഴിഞ്ഞ ദിവസം അപകടം ഉണ്ടായത്.

വിനോദ സഞ്ചാരികളായ 37 ഉം 12 ഉം വയസുള്ള ഇവർ സൗത്ത് ദൽഹി സ്വദേശികളാണ്. ഇവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. മറ്റു വിവരങ്ങൾ അറിവായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :