1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Malappuram Black Fungus Death

മലപ്പുറത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Malappuram
സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടി (75) ആണ് മരിച്ചത്. കൊവിഡ് ബാധിച്ചതിന് പിന്നാലെയാണ് ഇദ്ദേഹത്തിന് ബ്ലാക് ഫംഗസ് ബാധിച്ചത്. ഈമാസം 16നായിരുന്നു അഹമ്മദ് കുട്ടിക്ക് കൊവിഡ് നെഗറ്റീവ് ആകുന്നത്. ഇതിന് പിന്നാലെയാണ് ബ്ലാക്ക് ഫംഗസ് രോഗം ബാധിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥായില്‍ ചികിത്സയിലിരിക്കയാണ് മരണം. കഴിഞ്ഞദിവസം എറണാകുളത്ത് 38കാരിക്ക് ബ്ലാക് ഫംഗസ് രോഗം ബാധിച്ചിരുന്നു.
അടുത്ത ലേഖനം
പട്ടി മാന്തിയത് ഗൗരവമാക്കിയില്ല; കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വെള്ളം കാണുമ്പോള്‍ ശ്വാസംമുട്ട്, പേവിഷബാധയേറ്റ് യുവാവിന് ദാരുണാന്ത്യം