ബെല്ലാരി|
BIJU|
Last Modified തിങ്കള്‍, 5 ഫെബ്രുവരി 2018 (16:48 IST)
വളരെ കുറച്ചുകാലം കൊണ്ടുതന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ശകാരം ഏറ്റുവാങ്ങിയവര്‍ ഒട്ടേറെ. മുഖ്യമന്ത്രിയല്ലാതിരുന്ന കാലത്ത് പിണറായിയുടെ ശകാരം ഏറ്റുവാങ്ങിയവര്‍ക്ക് കണക്കില്ല. എന്നാല്‍ പിണറായിയുടെ ശകാരം ഏറ്റുവാങ്ങിയവര്‍ക്ക് പോലും അതിന് അദ്ദേഹത്തോട് ദേഷ്യം തോന്നില്ല. കാരണം, ന്യായമായ കാര്യങ്ങള്‍ക്കാണ് അദ്ദേഹം ആളുകളെ ശകാരിക്കാറുള്ളത്.
തന്‍റെ ഒപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഒരു വിദ്യാര്‍ത്ഥിയുടെ കൈ പിണറായി തട്ടിമാറ്റുകയും ശകാരിക്കുകയും പിന്നീട് ഒപ്പം നിര്‍ത്തി ഫോട്ടോയെടുക്കുകയും ചെയ്ത സംഭവം അടുത്തകാലത്ത് വാര്‍ത്താപ്രാധാന്യം നേടിയ സംഭവമാണ്. പിണറായിയുടെ ചെയ്തിയെ വിമര്‍ശിച്ചും ന്യായീകരിച്ചും സോഷ്യല്‍ മീഡിയയില്‍ വലിയ സംവാദങ്ങള്‍ നടന്നു.
ഇപ്പോഴിതാ മറ്റൊരു സെല്‍ഫി വിവാദം. ഇത് കര്‍ണാടകയില്‍ നിന്നാണ്. ഒപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ നോക്കിയ യുവാക്കളെ മന്ത്രി തല്ലിയതാണ് വിവാദമായത്. കര്‍ണാടക ഊര്‍ജ്ജമന്ത്രി ഡി കെ ശിവകുമാറാണ് തനിക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാക്കളെ കൈയേറ്റം ചെയ്തത്.
ബെല്ലാരിയിലെ ഒരു പൊതുപരിപാടിക്കിടെയാണ് യുവാക്കള്‍ക്ക് മന്ത്രിയുടെ മര്‍ദ്ദനമേറ്റത്. മന്ത്രിയുടെ പിന്നില്‍ നിന്ന് സെല്‍ഫിയെടുക്കാനായിരുന്നു യുവാക്കളുടെ ശ്രമം.