വീണ്ടും കണ്ണന്താനം, സ്വന്തം കാറോടിച്ച് ഓഫീസിലെത്തിയ കണ്ണന്താനത്തിന് കിട്ടിയത് എട്ടിന്റെ പണി

സ്വന്തം കാറോടിച്ച് ഓഫീസിലെത്തിയ കണ്ണന്താനത്തിന് കിട്ടിയത് എട്ടിന്റെ പണി !

ന്യൂഡല്‍ഹി| AISWARYA| Last Modified ബുധന്‍, 29 നവം‌ബര്‍ 2017 (09:22 IST)
ട്രോളന്മാരുടെ ഇഷ്ട കഥാപാത്രമാണ് അല്‍ഫോണ്‍സ് കണ്ണന്താനം. അദ്ദേഹം ശബരിമല ചവിട്ടിയതും, വിമാനത്താവളത്തില്‍ വനിതാ ഡോക്ടർ കയർത്ത് സംസാരിച്ചതുമെല്ലാം ട്രോളന്മാര്‍ ശരിക്കുംആഘോഷിച്ചിരുന്നു.
അതിനിടെയാണ് ദില്ലിയില്‍ നിന്ന് അൽഫോൺസ് കണ്ണന്താനത്തെക്കുറിച്ച് പുതിയ വാര്‍ത്ത വന്നിരിക്കുന്നത്.

സ്വന്തം കാര്‍ ഓടിച്ച് ട്രാൻസ്പോർട്ട് ഭവനിലെ ഓഫീസിലെത്തിയ കണ്ണന്താനത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെന്നാണ് വാർത്ത. കേന്ദ്രമന്ത്രി അല്‍ഫോൺസ് കണ്ണന്താനത്തെ ഗേറ്റിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് തടഞ്ഞുവെച്ചത്. അദ്ദേഹത്തിന്റെ വാഹനത്തില്‍ ഔദ്യോഗിക സ്റ്റിക്കറില്ലാത്തതും, സര്‍ക്കാര്‍ വാഹനമല്ലാത്തുമാണ് മന്ത്രിയെ തടയാനുണ്ടായ കാരണം.

ദില്ലി പാർലമെന്റ് ഓഫീസിന് സമീപത്തെ ട്രാൻസ്പോർട്ട് ഭവനിലെ ഓഫീസിലേക്കാണ് മന്ത്രി കാറോടിച്ച് വന്നത്. എന്നാൽ മന്ത്രിയെ പ്രവേശന കവാടത്തില്‍ വച്ച് തന്നെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ തടഞ്ഞു. പാസുണ്ടെങ്കിൽ മാത്രമേ അകത്തേക്ക് കടത്തിവിടൂവെന്നും വ്യക്തമാക്കി.

പ്രവേശന കവാടത്തില്‍ വച്ച് തന്നെ തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥരോട് മന്ത്രി തട്ടിക്കയറിയില്ല. പകരം, സമാധാനത്തോടെ വിവരങ്ങള്‍ ധരിപ്പിച്ചു. തുടർന്ന് കാര്യങ്ങൾ ഉറപ്പുവരുത്തിയ ശേഷമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ മന്ത്രിയെ കടത്തിവിട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :