AISWARYA|
Last Updated:
ചൊവ്വ, 28 നവംബര്‍ 2017 (15:02 IST)
ഏത് വിഷയവും നിസാരമായി ട്രോളുകളാക്കുന്ന ഈ ട്രോളന്മാരെ സമ്മതിക്കണം അല്ലേ?. വിഷയം ഏതുമായി കൊള്ളട്ടേ അതിനെ കീറിമുറിച്ച് രസകരമായ രീതിയില്‍ കൈകാര്യം ചെയുന്ന ട്രോളന്മാരുടെ കഴിവിനെ കൈയ്യടിക്കാതെ വയ്യ.
രാഷ്ട്രീയം, സിനിമ തുടങ്ങിയ മേഖലകളെ ചുറ്റിപ്പറ്റി പ്രവര്‍ത്തിക്കുന്ന ഈ ട്രോളുകള്‍ അതിഗൌരവമായ കാര്യങ്ങളിൽ പോലും ചിരിയുണർത്തുന്നു. ഗൗരവമേറിയ വിഷയങ്ങളെ വളരെ രസകരമായി അവതരിപ്പിക്കുന്നത് കൊണ്ടാണ് ട്രോളുകളേയും ട്രോളർമാരേയും സമൂഹം അംഗീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും.
സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുന്ന വിഷയമാണ്
ഹാദിയ കേസ്. ഹാദിയ കേസില്‍ സുപ്രീം കോടതിയുടെ ഉത്തരവിനെ വളരെ പോസിറ്റീവായിട്ടാണ് ട്രോളന്‍മാരും എടുത്തിട്ടുള്ളത്. ഹാദിയ കേസ് ഇത്രയും വഷളാക്കിയത് മത, വര്‍ഗ്ഗീയ താത്പര്യമുള്ളവര്‍ ആണെന്നാണ് പരക്കെ ആക്ഷേപം ഉണ്ട്. രാഹുല്‍ ഈശ്വറിനെ പോലുള്ളവരുടെ ഇടപെടലിനേയും ട്രോളന്‍മാര്‍ വെറുതേ വിട്ടില്ല.