വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറും മകളും മരിച്ചത് കേരളത്തെ ഏറെ നടുക്കിയ സംഭവമായിരുന്നു. അപകടത്തിൽ മുൻസീറ്റിൽ ഇരുന്ന ലക്ഷ്മിക്കും പരിക്കേറ്റിരുന്നു. മാസങ്ങൾ വേണ്ടി വന്നു ലക്ഷ്മിക്ക് യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ. ഇതിനിടെ വാഹനാപകടവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഉടലെടുത്തു. 6 വർഷങ്ങൾക്ക് ശേഷം ലക്ഷ്മി ആദ്യമായി ഒരു അഭിമുഖം നൽകി. വാഹനാപകടം സംഭവിച്ച ദിവസത്തെ മുഴുവൻ കാര്യങ്ങളും ലക്ഷ്മി കൃത്യമായി ഓർത്തെടുത്ത് പറയുന്നുണ്ട്. ഏറെ പരിഹാസങ്ങളും അപവാദങ്ങളും ലക്ഷ്മി കേള്‍ക്കേണ്ടി വന്നു....