അനുബന്ധ വാര്‍ത്തകള്‍
- കോടികളുടെ നിക്ഷേപ തട്ടിപ്പ് : 56 കാരൻ അറസ്റ്റിൽ
- തട്ടിപ്പ് : പോലീസ് ഓഫീസർക്ക് സസ്പെൻഷൻ
- കാമുകന്റെ കടം വീട്ടുന്നതിനു മുത്തശിയുടെ പണവും സ്വര്‍ണ്ണവും കവര്‍ന്ന യുവതി പൊലീസ് പിടിയിലായി
- ചൊവ്വാദോഷം മാറ്റാൻ പൂജ നടത്തവേ സ്വർണ്ണ പാദസരം തട്ടിയെടുത്ത വിരുതൻ പിടിയിൽ
- കോടികൾ തട്ടിയെടുത്ത സംഭവത്തിൽ നാല് പേർ അറസ്റ്റിലായി
വികലാംഗ സ്വാശ്രയ സംഘടനയുടെ പേരിൽ തൊഴിൽ തട്ടിപ്പ് : വയോധിക പിടിയിൽ
തൃശൂർ : വികലാംഗ സ്വാശ്രയ സംഘടനയുടെ പേരിൽ തൊഴിൽ തട്ടിപ്പ് നടത്തിയ വയോധിക പിടിയിലായി. അന്തിക്കാട് വെളുത്തൂർ കുണ്ടിൽ മഠം മോഹിനി വർമ്മ എന്ന 73 കാരിയാണ് പോലീസ് വലയിലായത്.
കേരള വികലാംഗ സ്വാശ്രയ സംഘടനാ വഴി തൊഴിൽ സംരംഭം തുടങ്ങാൻ അഞ്ചു ലക്ഷം രൂപ വായ്പ നൽകാം എന്ന് വിശ്വസിപ്പിച്ചാണ് ഇവർ തട്ടിപ്പു നടത്തിയത്. 2000 സെപ്തംബറിൽ എൺപതിനായിരം രൂപ വാങ്ങി തട്ടിപ്പു നടത്തി എന്ന് കാണിച്ചു മുണ്ടൂർ സ്വദേശി അഖിൽ നൽകിയ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. മുമ്പ് രണ്ടാം പ്രതിയായ മനക്കൊട്ടി സ്വദേശി സുനിൽ എന്നയാളെയും പിടികൂടിയിരുന്നു.
ഇവർ പല സ്ഥലങ്ങളിലായി മാറി മാറി ഓഫീസ് തുടങ്ങിയായിരുന്നു തട്ടിപ്പു നടത്തിയത്. പാവപ്പെട്ടവർക്ക് വീട് വച്ച് നൽകാം എന്ന് പറഞ്ഞു പണം വാങ്ങിയ സംഭവങ്ങളുമുണ്ട്. ഇൻസ്‌പെക്ടർ പി.കെ.ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ചു പ്രതിയെ പിടികൂടിയത്.