നിരോധിത ഉല്‍പ്പന്ന വില്‍പ്പന: 11 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം| Last Modified ബുധന്‍, 11 ഫെബ്രുവരി 2015 (20:24 IST)
സ്കൂള്‍ പരിസരങ്ങളില്‍ നിരോധിത ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതു തടയുന്നതിനായി നടത്തിയ റെയ്ഡില്‍ കഴിഞ്ഞ ദിവസം പതിനൊന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന വ്യാപകമായി ഇത്തരം 29 റെയ്ഡുകളാണു നടത്തിയത്.

ഇതോടെ കഴിഞ്ഞ മേയ് 30 മുതല്‍ ഇത്തരത്തിലുള്ള 29670 റെയ്ഡുകളാണു നടത്തിയത്. ഒട്ടാകെ 6426 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 6277 പേര്‍ അറസ്റ്റിലായി.

വരും ദിവസങ്ങളിലും സംസ്ഥാന വ്യാപകമായി ഇത്തരം റെയ്ഡുകള്‍ തുടരുമെന്ന് പൊലീസ് മേധാവി അറിയിച്ചു. നിരോധിത ഉല്‍പ്പനങ്ങള്‍ സ്കൂള്‍ പരിസരങ്ങളില്‍ വില്‍പ്പന നടത്തുന്നത് അറിഞ്ഞാല്‍ പൊലീസിനെ വിവരം അറിയിക്കണമെന്നും ഡി.ജി.പി അഭ്യര്‍ത്ഥിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :