കൊക്കെയ്ന്‍ കേസില്‍ ഒരാള്‍ കൂടി പിടിയില്‍

തൃശൂര്‍| Last Modified വ്യാഴം, 12 ഫെബ്രുവരി 2015 (16:33 IST)
കൊക്കെയ്ന്‍ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. സായ് നൈനേഷ് എന്ന ആളെയാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ മയക്കുമരുന്ന് കച്ചവടം ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.പിടികൂടുമ്പോള്‍ ഇയാളുടെ പക്കല്‍ അരക്കിലൊ കഞ്ചാവ് ഉണ്ടായിരുന്നുവെന്നാണ് സൂചന.

ഇയാള്‍ക്ക് കൊക്കെയ്ന്‍ കേസില്‍ പിടിയിലായ ബ്ലസിയുമായും മറ്റ് പ്രതികളുമായും ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ കടവന്ത്രയിലെ ഫ്ലാറ്റില്‍ നിന്ന് സ്മോക്കേഴ്സ് പാര്‍ട്ടിയ്ക്കിടെ യുവനടന്‍ ഷൈന്‍ ടോം ചാക്കോയും സഹസംവിധായിക ബ്ലെസിയുള്‍പ്പടെ നാലു മോഡലുകളെയും അറസ്റ്റ് ചെയ്തിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :