നീറ്റ് പരീക്ഷ നീട്ടില്ല: പുനഃപരിശോധനാ ഹർജി തള്ളി സുപ്രീം കോടതി

അഭിറാം മനോഹർ| Last Modified വെള്ളി, 4 സെപ്‌റ്റംബര്‍ 2020 (15:29 IST)
നീറ്റ്,പരീക്ഷകൾ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് നൽകിയ പുനപരിശോധനാഹർജി സുപ്രീംകോടതി തള്ളി. ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.

പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് പരീക്ഷകൾ മാറ്റിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.പരീക്ഷ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് 11 സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹർജി കഴിഞ്ഞ ഓഗ‌സ്റ്റ് 17ന് സുപ്രീം കോടതി തള്ളിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :