സ്വകാര്യബസുകൾക്ക് ഇനി ഏത് റൂട്ടിലും ഓടാം, വേണ്ടത് ലൈസൻസ് മാത്രം പെർമിറ്റ് ആവശ്യമില്ല

അഭിറാം മനോഹർ| Last Modified ബുധന്‍, 2 ഡിസം‌ബര്‍ 2020 (14:32 IST)
വൻകിട കമ്പനികൾക്ക് പെർമിറ്റില്ലാതെ ഏത് റൂട്ടിലും ബസ്സോടിക്കാൻ അനുമതി നൽകികൊണ്ട് കേന്ദ്രസർക്കാർ ഉത്തരവ്. ഓണ്‍ലൈന്‍ ടാക്സി സര്‍വീസിന് മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കിയതിനൊപ്പമാണിത്.

ഓണ്‍ലൈന്‍ ടാക്സി സര്‍വീസിനെ നിയന്ത്രിക്കാന്‍ ഇറക്കിയ ഭേദഗതി കെഎസ്ആര്‍ടിസി ഉൾപ്പടെയു‌ള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ കുത്തക തകർക്കുന്നതാണ്. പുതിയ നിയമമനുസരിച്ച് ഓൺലൈനിൽ അഗ്രഗേറ്റര്‍ ലൈസന്‍സ് സമ്പാദിക്കുന്നവര്‍ക്ക് ഏത് റൂട്ടിലും ബസ് ഓടിക്കാനുള്ള അവകാശം ലഭിക്കും.

അഞ്ചുവര്‍ഷത്തേക്ക് അഞ്ചുലക്ഷം രൂപയാണ് ലൈസന്‍സ് ഫീസ്. 100 ബസുകളും 1000 മറ്റു വാഹനങ്ങളും ഉള്ള കമ്പനികള്‍ ഒരുലക്ഷം രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി അടയ്കണം. അതേസമയം നിയമത്തിന് കീഴിൽ ഡ്രൈവര്‍മാര്‍ക്കും ജീവനക്കാര്‍ക്കും യോഗ്യതയും നിഷ്‌കര്‍ഷിച്ചു. ഇവര്‍ക്ക് പരിശീലന ക്ലാസുകളും ആരോഗ്യ പരിശോധനയും ഇന്‍ഷുറന്‍സും നിര്‍ബന്ധമാണ്. പുതിയ നിയമം നിലവിൽ വരുന്നതോടെ നിലവിലെ പെര്‍മിറ്റ് വ്യവസ്ഥ അപ്രസക്തമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :